ന്യൂഡല്‍ഹി: സബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും നീക്കിയതിനെതിരെ അലോക് വര്‍മ സുപ്രീം കോടതിയെ സമീപിച്ചു. വര്‍മയുടെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്നു കോടതി അറിയിച്ചു. പ്രധാനമന്ത്രി ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് സബിഐ ഡയറക്ടറെ നിയമിക്കുന്നത്. പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങുന്ന സമതിയുടെ യോഗം ചേര്‍ന്നു മാത്രമേ സബിഐ ഡയറക്ടറെ നീക്കാന്‍ കഴിയു. അതിനാല്‍ കാലാവധി അവസാനിക്കുന്നതിനു മുമ്ബ് സ്ഥാനത്തുനിന്നും നീക്കിയതായി ചൂണ്ടിക്കാട്ടിയാണ് അലോക് വര്‍മ കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രധാനകേസുകള്‍ അന്വേഷിക്കുന്നവരെ കേന്ദ്രസര്‍ക്കാര്‍ മാറ്റുകയാണെന്നു അലോക് വര്‍മയുടെ അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണന് കോടതിയെ ധരിപ്പിച്ചു. അലകോ വര്‍മയെ പുറത്താക്കിയതിനെതിരെ മുതിര്‍ന്ന അഭിഭാഷകന് പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് അലോക് വര്‍മയെ സ്ഥാനത്തുനിന്നും നീക്കിയത്.
ഇതിനിടെ സിബിഐയിലെ രണ്ടാമന് രാകേഷ് അസ്താനയ്ക്കെതിരായ കേസ് അന്വേഷിക്കുന്ന എല്ലാ ഉദ്യോഗസ്ഥരെയും മാറ്റി. 12 ഉദ്യോഗസ്ഥരെയാണ് മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥന് അജയ് ബസിയെ പോര്‍ട്ട് ബ്ലയറിലേക്കാണ് മാറ്റിയത്.














