കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയർത്തി. രണ്ടു ഷട്ടറുകൾ നിലവിൽ 20 സെന്റീമീറ്റര്‍ ഉയർത്തിയിരുന്നു. ഇതിനു പുറമേയാണ് ശനിയാഴ്ച രാവിലെ 30 സെന്റീമീറ്റര്‍ കൂടി ഉയർത്തിയത്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.













