അ​ഭി​മ​ന്യു വ​ധം: നാ​ല് പേര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ നാ​ലു പേ​ര്‍ കൂ​ടി ക​സ്റ്റ​ഡി​യി​ല്‍. എ​സ്ഡി​പി​ഐ, കാ​മ്ബ​സ് ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ വ​ടു​ത​ല സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നാ​ല് പേ​രെ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​ക്കി​ടെ എ​സ്ഡി​പി​ഐ, പോ​പു​ല​ര്‍ ഫ്ര​ണ്ട്, കാ​മ്ബ​സ് ഫ്ര​ണ്ട് എ​ന്നീ സം​ഘ​ട​ന​ക​ളു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന 11 പേ​രെ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തി​രു​ന്നു.

തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് കോ​ള​ജി​ല്‍ പോ​സ്റ്റ​ര്‍ ഒ​ട്ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ ത​ര്‍​ക്ക​ത്തെ​ത്തു​ട​ര്‍​ന്ന് ര​ണ്ടാം വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​യും എ​സ്‌എ​ഫ്‌ഐ ഇ​ടു​ക്കി ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വു​മാ​യ അ​ഭി​മ​ന്യു​വി​നെ ഒ​രു സം​ഘ​മാ​ളു​ക​ള്‍ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ കാ​മ്ബ​സ്ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​രാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് വ്യ​ക്ക​മാ​ക്കി​യി​രു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *