അൻവർ പോരാളിയല്ല, വ്യാജ ആരോപണങ്ങളുടെ തേരാളിയാണെന്ന് ഡിവൈഎഫ്ഐ


പി വി അന്‍വര്‍ എംഎല്‍എ പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളുടെ തേരാളിയായി പ്രവര്‍ത്തിച്ചെന്ന് ഡിവൈഎഫ്‌ഐ. ആര്‍എസ്എസിന്റെ ആരോപണമാണ് അന്‍വര്‍ ഏറ്റുപിടിക്കുന്നത്. മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷയിലാണ് അന്‍വറിന്റെ പ്രതികരണമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍.


ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ടന്നും അദേഹം താക്കീത് നല്‍കി.രാഷ്ട്രീയ എതിരാളികളുടെ കൈകോടിലായാണ് പ്രവര്‍ത്തിക്കുന്നത്. ആ നിലയിലാണ് അതിനെ നേരിടുക. മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരായി നടത്തിയ ആക്ഷേപങ്ങളും ആരോപണങ്ങളും രാഷ്ട്രീയ കേരളത്തിന് അപമാനാണെന്നും സനോജ് വ്യക്തമാക്കി.




Sharing is Caring