അവിശ്വാസം പാസായി; കുമ്ബളം പഞ്ചായത്ത്‌ എല്‍ഡിഎഫിന്‌


കൊച്ചി: കുമ്ബളം പഞ്ചായത്തില്‍ യുഡിഎഫിന്‌ ഭരണം നഷ്‌ടമായി. യുഡിഎഫ്‌ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസം പാസായതോടെ ഭരണം നഷട്‌മാകുകയായിരുന്നു.


18 അംഗ സമിതിയില്‍ എല്‍ഡിഎഫിന്‌ 7 . യുഡിഎഫിന്‌ 9. രണ്ട്‌ സ്വതന്ത്രര്‍ എന്നിങ്ങനെയായിരുന്നു കക്ഷിനില.


എല്‍ഡിഎഫ്‌ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന്‌ അനുകൂലമായി യുഡിഎഫില്‍ നിന്ന്‌ ഒരംഗവും രണ്ട്‌ സ്വതന്ത്രരും വോട്ടുചെയ്യുകയായിരുന്നു.

യുഡിഎഫില്‍നിന്ന്‌ മുന്‍ ഡിസിസി സെക്രട്ടറി കൂടിയായ വി എ പൊന്നപ്പന്‍, സ്വതന്ത്രര്‍ മാരാരായ എല്‍ പി രതീഷ്‌, ടി ആര്‍ രാഹുല്‍ എന്നിവരാണ്‌ അവിശ്വാസപ്രമേയത്തെ അനുകൂലിച്ചത്‌. ഇതോടെ കക്ഷിനില 10- 8 ആയി.



Sharing is Caring