അവല്‍ മില്‍ക്ക്

എല്ലാവരും ഒരേപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് അവല്‍ മില്‍ക്ക്. ഇത് എങ്ങനെ തയാറാക്കാം എന്ന് നോക്കാം;

അവല്‍ മില്‍ക്കുണ്ടാക്കേണ്ട ചേരുവകകള്‍

ഒരു ഗ്ലാസ് പാല്‍
ചെറുപഴം 3-4 എണ്ണം
3, 4 ടീസ്‌പൂണ്‍ അവല്‍
വെള്ളം കാല്‍ ഗ്ലാസ് മതിയാവും
ഒരല്പം ഏലക്ക (ഒന്നോ രണ്ടോ മതിയാവും) ചതച്ചെടുത്തത്
കുറച്ച്‌ ഉണക്ക മുന്തിരി
ആവശ്യത്തിന് പഞ്ചസാര
വറുത്ത തൊലികളഞ്ഞ കടലമണികള്‍

ഉണ്ടാക്കേണ്ട വിധം
പഴങ്ങള്‍ തൊലി കളഞ്ഞ് മിക്സിയില്‍ ഇട്ട് തണുത്ത പാലും (വെള്ളം വേണമെങ്കില്‍ വെള്ളവും) പഞ്ചസാരയും ചേര്‍ത്ത് ഒന്നു അടിച്ചെടുക്കുക. അതിലേക്ക് ബാക്കിയുള്ള അവല്‍, ഏലക്ക, മുന്തിരി ഒക്കെ ചേര്‍ത്ത് ഒന്നുകൂടി ഒന്ന് അടിച്ചെടുക്കുക.
അവല്‍ അധികം പൊടിഞ്ഞ് പോവാത്ത രീതിയില്‍ വേണം മിക്സിയില്‍ അടിക്കാന്‍. ചെറിയ പീടികകളില്‍ പഴം ഗ്ലാസിലിട്ട് മരക്കഷണം കൊണ്ട് ഉടച്ചാണ് അവില്‍ മില്‍ക്ക് തയ്യാറാക്കാറ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *