അലോക് വര്‍മയെ വീണ്ടും മാറ്റി; മാറ്റിയത് ഉന്നതാധികാരിസമിതി


സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മ പുറത്ത്. സുപ്രിംകോടതി ഉത്തര് പ്രകാരമാണ് അലോക് വര്‍മ തിരിച്ച് സ്ഥാനത്തേക്ക് എത്തിത്. എന്നാല്‍ ഉന്നതാധികാരി സമിതിയുടെ യോഗത്തിലാണ് വര്‍മയെ മാറ്റാന്‍ തീരുമാനമായത്. ജസ്റ്റില്‍ എകെ സിക്രി ഉന്നതാധികാര കമ്മറ്റിയില്‍ അംഗമായിരുന്നു. മല്ലികാര്‍ജുനന്‍ ഖാര്‍ഗെ ഈ തീരുമാനത്തോട് വിയോജിച്ചു. അലോക് വര്‍മയില്‍ നിന്നുള്ള വിശദീകരണവും കേള്‍ക്കേണ്ടതുണ്ട് എന്നാണ് ഖാര്‍ഗെയുടെ അഭിപ്രായപ്പെട്ടത്.അലോക് വര്‍മയെ നീക്കിയതിലുള്ള നടപടിയിലുള്ള പിശകുകള്‍ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നാഴ്ച്ച മാത്രമാണ് അലോക് വര്‍മയ്ക്ക് വിരമിക്കാന്‍ ബാക്കിയുള്ളത്. ഈ സാഹചര്യത്തിലാണ് വീണ്ടും പുറത്താക്കലുണ്ടായിരിക്കുന്നത്.




Sharing is Caring