അരുവിക്കരയില്‍ പോളിങ് ആരംഭിച്ചു


07tvsbg02_Poll-_08_2431771fതിരുവനന്തപുരം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് ആരംഭിച്ചു. എട്ടു പഞ്ചായത്തുകളിലായി 154 പോളിംഗ് ബൂത്തുകളിലായാണ് വോട്ടെടുപ്പ്. ആദ്യമണിക്കൂറില്‍ ശക്തമായ പോളിംഗാണ് രേഖപ്പെടുത്തുന്നത്.


മഴ മാറിനില്‍ക്കുന്നതിനാല്‍ രാവിലെ തന്നെ വോട്ടുചെയ്യാന്‍ എല്ലാ ബൂത്തുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സ്ത്രീകളാണ് കൂടുതലായും രാവിലെ തന്നെ വോട്ട് ചെയ്യാന്‍ എത്തുന്നത്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാ ബൂത്തുകളിലും പോളിംഗ് ശക്തമായി തുടരുകയാണ്.


കേരളത്തിന്റെ രാഷ്ട്രീയ ഭാവി തീരുമാനിക്കപ്പെടുമെന്ന് കരുതുന്ന തെരഞ്ഞെടുപ്പില്‍ ശക്തമായ പോളിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്. താരതമ്യേന കുറഞ്ഞ വോട്ടിംഗ് മാത്രം പതിവുള്ള അരുവിക്കരയില്‍ ഇത്തവണ ആ പതിവു തെറ്റുമെന്ന് എല്ലാ പാര്‍ട്ടികളും കരുതുന്നു.

2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.16 ശതമാനം പേരാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലാകട്ടെ 68.90 ശതമാനം മാത്രമായിരുന്നു പോളിംഗ്.



Sharing is Caring