അരവിന്ദ് കേജ്രിവാളിന് താക്കീതുമായി ബിജെപി

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് താക്കീതുമായി ബിജെപി. ഒന്നിനു പുറകെ ഒന്നായി ഭരണഘടനാ വിരുദ്ധ നിലപാടുകളാണ് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എടുക്കുന്നതെന്ന് ബിജെപി ആരോപിച്ചു. ഡിഡിസിഎ അഴിമതിയാരോപണവുമായി ബന്ധപ്പെട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ഫയല്‍ ചെയ്ത മാനനഷ്ട കേസില്‍ ജയിലില്‍ പോകാന്‍ തയ്യാറെടുത്തോളു എന്ന് കെജ്രിവാളിന് താക്കീതുമായി ബിജെപി നേതൃത്വം രംഗത്ത് എത്തി.

കേജ്രിവാള്‍ മന്ത്രിസഭ ഒരു പരാജയമാണെന്നും, തന്റെ തെറ്റുകള്‍ മറയ്ക്കാനും, അഴിമതിയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ തന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ രക്ഷിക്കുന്നതിനും വേണ്ടിയാണ് കേജ്രിവാള്‍ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി.

സര്‍ക്കാരിന്റെ പാരാജയവും അഴിമതിയും മറച്ചുപിടിക്കുന്നതിനു വേണ്ടി നിരവധി ഭരണഘടനാവിരുദ്ധ നിലപാടുകള്‍ എഎപി കൈകൊണ്ടതായും ബിജെപി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. ദില്ലി മുഖ്യമന്ത്രി ഭരണഘടന വായിക്കണമെന്നും, ഭരണവിരുദ്ധ തീരുമാനങ്ങള്‍ എടുക്കുന്നത് നിര്‍ത്തണമെന്നും ശര്‍മ്മ പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിനുമപ്പുറം പൊതുമുതല്‍ പാര്‍ട്ടിയുടെ പ്രചരണ പരിപാടികള്‍ക്കായി വിനിയോഗിക്കുന്നുണ്ടെന്നും ശ്രീകാന്ത് ശര്‍മ ആരോപിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *