അരവിന്ദ് കെജ്‌രിവാളിനെതിരെ കേസെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്


ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പ് കമ്മിഷനു നേരെ കെജ്‌രിവാള്‍ നടത്തിയ കൈക്കൂലി ആരോപണമാണ് കേസിനാസ്പദം.


ഗോവയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേയാണ് കെജ്‌രിവാളിന്റെ പരാമര്‍ശം. പണം ആരു നല്‍കുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യണമെന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കുന്നതെന്നായിരുന്നു പരാമര്‍ശം. ഗോവയിലെ കംബാരുജ മണ്ഡലത്തില്‍ സമ്മതിദായകര്‍ക്ക് അനധികൃതമായി പണം വിതരണം ചെയ്യുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നായിരുന്നു ഇത്.




Sharing is Caring