അരക്കോടി രൂപയുമായി ബി.എസ്.എഫ്. കമാന്‍ഡന്റ് സി.ബി.ഐ. പിടിയില്‍


പശ്ചിമബംഗാള്‍ അതിര്‍ത്തിയില്‍ ജോലിചെയ്യുന്ന ബി.എസ്.എഫ്. കമാന്‍ഡന്റിനെ അരക്കോടി രൂപയുമായി സി.ബി.ഐ. ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍വച്ച്‌ പിടികൂടി. പത്തനംതിട്ട സ്വദേശി ജിബു മാത്യുവിനെയാണ് കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ.സംഘം പിടികൂടിയത്.


ഷാലിമാര്‍ എക്സപ്രസില്‍ വൈകീട്ട് അഞ്ചോടെ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ജിബു മാത്യുവിനെ സി.ബി.ഐ.സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൈയില്‍ ഉണ്ടായിരുന്ന ബാഗിലെ ചെറിയ അറയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു പണം. അരക്കോടിയോളം രൂപ ഉണ്ടെന്നാണ് സൂചന. രാത്രി വൈകിയും സി.ബി.ഐ. ഉദ്യോഗസ്ഥര്‍ ഇയാളെ ആലപ്പുഴയില്‍ ചോദ്യംചെയ്തു.




Sharing is Caring