അമ്മമാരില്‍ നവജാത ശിശുക്കളിലേക്ക് കൊറോണ പകരുമോ; സാധ്യത കുറവെന്ന് ഗവേഷകര്‍


അമ്മമാരില്‍ നിന്നും നവജാത ശിശുക്കളിലേക്ക് കൊറോണ പകരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍. യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിംഗ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. ജമാ പീഡിയാട്രിക് ജേണലിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കൊറോണ ബാധിതരായ 101 അമ്മമാരെ നിരീക്ഷിച്ചതാണ് ഗവേഷകര്‍ പഠനം നടത്തിയത്.


പ്രസവ ശേഷം സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചാണ് നവജാത ശിശുക്കളെയും അമ്മമാരെയും ആശുപത്രിയില്‍ പരിചരിച്ചത്. വേണ്ട മുന്‍കരുതലുകള്‍ പാലിച്ച്‌ മുലയൂട്ടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അനുവദിച്ചു. ഈ സാഹചര്യങ്ങളിലൊന്നും ഗര്‍ഭാവസ്ഥയില്‍ അമ്മമാരില്‍ നിന്നും കുഞ്ഞുങ്ങളില്‍ നിന്നും രോഗം പകരുന്നതായി കണ്ടെത്തിയില്ല.
കുഞ്ഞുങ്ങളെല്ലാം ആരോഗ്യവാന്മാരായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ക്ക് മാത്രമായിരുന്നു കൊറോണ സ്ഥിരീകരിച്ചതെന്നും ഗവേഷകര്‍ വ്യക്തമാക്കി. കുഞ്ഞിനെ എടുക്കുമ്ബോഴും മുലയൂട്ടുമ്ബോഴും അണുനശീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അമ്മമാര്‍ നിര്‍ബന്ധമായും പാലിച്ചിരിക്കണമെന്നും പഠനത്തില്‍ പറയുന്നു.




Sharing is Caring