അമേരിക്കയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു; മരിച്ചത് കോട്ടയം സ്വദേശിനി


അമേരിക്കയില്‍ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു. സൗത്ത് ഫ്‌ലോറിഡ കോറല്‍ സ്പ്രിങ്‌സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്‌സായ മെറിന്‍ ജോയിയാണ് കൊല്ലപ്പെട്ടത്. കോട്ടയം സ്വദേശിയാണ്. രാവിലെ ഏഴരയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്.അക്രമി കത്തി കൊണ്ട് കുത്തി വീഴ്ത്തിയ ശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തു. പ്രാദേശിക സമയം 7.30 ആയിരുന്നു സംഭവം.




Sharing is Caring