അബുദാബി ഐ എസ് സി 90ഓക്സിജൻ സിലിണ്ടറുകൾ അയച്ചു


അബൂദബി: കോവിഡ് പകര്‍ച്ചവ്യാധി വ്യാപന സാഹചര്യത്തില്‍ അബൂദബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്‍റര്‍ (ഐ.എസ്.സി) 90 ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഇന്ത്യയിലേക്ക് കയറ്റി അയച്ചു. എമിറേറ്റ്‌സ് എയര്‍ലൈന്‍സ്, റജബ് കാര്‍ഗോ എന്നിവയുടെ സഹകരണത്തോടെയാണ് റെഡ് ക്രോസ് സൊസൈറ്റി വഴി ഇന്ത്യയില്‍ ഉപയോഗിക്കുന്നതിന് ആദ്യ ഘട്ടമായി ഓക്‌സിജന്‍ സിലിണ്ടറുകള്‍ അയച്ചതെന്ന് ഐ.എസ്.സി ഭാരവാഹികല്‍ അറിയിച്ചു.


ഐ.എസ്.സി ആക്ടിങ് പ്രസിഡന്‍റ് ജോര്‍ജ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോജോ അംംബുക്കന്‍, കായിക വിഭാഗം സെക്രട്ടറി ഫ്രെഡി ജെ. ഫെര്‍ണാണ്ടസ്, അസി. ജനറല്‍ സെക്രട്ടറി സി. ജോര്‍ജ് വര്‍ഗീസ്, സതേണ്‍ റീജിയന്‍ സെക്രട്ടറി രാജ ശ്രീനിവാസ റാവു ഐത, ജനറല്‍ മാനേജര്‍ രാജു എന്നിവര്‍ നേതൃത്വം നല്‍കി.




Sharing is Caring