അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ല


തിരുവനന്തപുരം: പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള വിമാനങ്ങള്‍ക്ക് കേരളം അനുമതി നല്‍കിയില്ലെന്ന വി. മുരളീധരന്‍െ്‌റ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ അനുമതി നല്‍കിയ വിമാനങ്ങള്‍ പോലും ഷെഡ്യൂള്‍ ചെയ്യാന്‍ കേന്ദ്രത്തിന് സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ജൂണ്‍ മുന്ന് മുതല്‍ ദിവസം 12 വിമാനങ്ങള്‍ വീതം എത്തുമെന്നാണ് അറിയിച്ചത്. ഇതിന് അനുമതി നല്‍കുകയും ചെയ്തു. ഇതനുസരിച്ച്‌ ജൂണ്‍ മൂന്ന് മുതല്‍ 10 വരെ 84 വിമാനങ്ങള്‍ സംസ്ഥാനത്ത് എത്തണം. എന്നാല്‍ ഇതുവരെ 36 വിമാനങ്ങള്‍ മാത്രമേ ഷെഡ്യുള്‍ ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞുള്ളൂ. ഇനിയും 48 എണ്ണം ഷെഡ്യൂള്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ പറഞ്ഞിട്ടുള്ള 12 എണ്ണം നടപ്പാക്കിയിട്ട പോരെ 24 എണ്ണത്തെക്കുറിച്ച്‌ സംസാരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.


ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കുന്നില്ലെന്ന ആരോപണത്തിനും മുഖ്യമന്ത്രി മറുപടി നല്‍കി. സ്‌പൈസ് ജെറ്റിന് 300 സര്‍വീസ് നടത്താന്‍ അനുമതി നല്‍കി. ഒരു സംഘടനയ്ക്ക് 40 സര്‍വീസിനും അനുമതി നല്‍കി. വിവിധ സംഘടനകള്‍ക്ക് 70,712 പേരെ സംസ്ഥനത്ത് കൊണ്ടുവരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അമിത ചാര്‍ജ് ഈടാക്കരുയെന്നും മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണമെന്നും മാത്രം രണ്ട് നിബന്ധകളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിട്ടുള്ളതെന്നും കമ്ബനികള്‍ ചാര്‍ട്ടേഡ് വിമാനം സര്‍വീസ് നടത്തുന്നതിന് യാതൊരു നിബന്ധനകളും ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.



Sharing is Caring