അനിൽ ആന്റണി നാഗാലാ‌ൻഡ് BJP പ്രഭാരി


ബിജെപി അംഗങ്ങളുടെ സംസ്ഥാനതല ചുമതല പുതുക്കി. ബിജെപി കേരള പ്രഭാരിയായി പ്രകാശ് ജാവഡേക്കർ തുടരും. മേഘാലയ, നാഗാലാ‌ൻഡ് സംസ്ഥാനങ്ങളുടെ ബിജെപി പ്രഭാരിയായി അനിൽ ആന്റണി തെരഞ്ഞെടുക്കപ്പെട്ടു.


24 ഇടങ്ങളിലെ ചുമതലയാണ് പുതുക്കിയത്. അപരാജിത സാരംഗി സഹ പ്രഭാരിയായി ചുമതലയേറ്റു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കോ-ഓർഡിനേറ്ററായി വി മുരളീധരൻ ചുമതലയേൽക്കും. വിനോദ് താവ്‌ഡെ ബിഹാറിൻ്റെ ചുമതലയും ശ്രീകാന്ത് ശർമ ഹിമാചൽ പ്രദേശിൻ്റെ ചുമതലയും തുടരും. നിതിൻ നവീനാണ് ഛത്തീസ്ഗഢിൻ്റെ ചുമതല. ഡോ. സതീഷ് പൂനിയയെ ഹരിയാനയുടെ ചുമതലയും ലക്ഷ്മികാന്ത് വാജ്‌പേയിയെ ജാർഖണ്ഡിൻ്റെ ചുമതലയെൽക്കും.




Sharing is Caring