അതിര്‍ത്തിയില്‍ പാക് വെടിവയ്പ്; ബി.എസ്.എഫ് ജവാന് വീരമൃത്യു


ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സാംബ സെക്ടറില്‍ ചൊവ്വാഴ്ച രാവിലെ പാകിസ്താന്‍ സേന നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ഇന്ത്യക്ക് ഒരു സൈനികനെ നഷ്ടമായി. അതിര്‍ത്തി രക്ഷാ സേന (ബി.എസ്.എഫ്) ജവാന്‍ ദേവേന്ദ്ര കുമാറാണ് വീരമൃത്യൂ വരിച്ചത്.


സാംബയില്‍ നിയന്ത്രണ രേഖയിലാണ് പാക് പ്രകോപനമുണ്ടായത്. ഇന്ത്യന്‍ സേന ശക്തമായി തിരിച്ചടിച്ചു. ഈ വര്‍ഷം ഏപ്രില്‍ വരെയുള്ള കണക്ക് അനുസരിച്ച്‌ പാകിസ്താന്‍ 650ല്‍ ഏറെ തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നിരവധി സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പ്രദേശവാസികളും കൊല്ലപ്പെടുകയും മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.




Sharing is Caring