അണ്ടര്‍-18 സാഫ് കപ്പ്: ഇന്ത്യ ഫൈനലില്‍


അണ്ടര്‍-18 സാഫ് ചാമ്ബ്യന്‍ഷിപ്പ് സെമി ഫൈനലില്‍ മാല്‍ദ്വീവ്‌സിനെ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ കടന്നു. സെമിയില്‍ ഭൂട്ടാനെ 4-0ത്തിന് തകര്‍ത്ത ബംഗ്ലാദേശാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍.


ഇന്ത്യക്കായി നരേന്ദര്‍ ഗഹ്ലോട്ട്(7), മുഹമ്മദ് റാഫി(44), മന്‍വീര്‍ സിങ്(79), നിന്തോയ്(81) എന്നിവര്‍ ഗോളുകള്‍ നേടി.ഞായറാഴ്ചയാണ് ഇന്ത്യ ബംഗ്ലാദേശ് ഫൈനല്‍.




Sharing is Caring