അട്ടപ്പാടി മധു വധക്കേസിൽ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഓഗസ്റ്റ് 18ലേക്ക് മാറ്റി


അട്ടപ്പാടി മധു വധക്കേസില്‍ വിചാരണക്കോടതി ശിക്ഷ വിധിച്ചതിനെതിരേ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഓഗസ്റ്റ് 18ന് പരിഗണിക്കാനായി മാറ്റി. ഒന്നാം പ്രതി ഹുസൈന്‍ ഉള്‍പ്പടെയുള്ളവരാണ് അപ്പീല്‍ നല്‍കിയിരിക്കുന്നത്.


ശിക്ഷ സസ്‌പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്ന ആവശ്യമാണ് ഹര്‍ജിയില്‍.ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മോഷണക്കുറ്റം ആരോപിച്ച് ചിണ്ടേക്കിയിലെ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 13 പ്രതികള്‍ക്ക് ഏഴു വര്‍ഷം തടവാണ് വിചാരണക്കോടതി വിധിച്ചത്.


പ്രതികളുടെ ശിക്ഷ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയില്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലാണ്. 2018 ഫെബ്രുവരി 22നാണ് മധു ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത്.



Sharing is Caring