വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള പ്രവാസി മടക്കയാത്രയുടെ മൂന്നാം ഷെഡ്യൂള്‍ എയര്‍ ഇന്ത്യ പുറത്തിറക്കി. ദോഹയില്‍ നിന്നും അഞ്ച് സര്‍വീസുകളാണ് ഇന്ത്യയിലേക്കുള്ളത്. അഞ്ചും കേരളത്തിലേക്കാണ്.
വരുന്ന 29 ന് കണ്ണൂരിലേക്കാണ് ആദ്യ സര്‍വീസ്
പ്രാദേശിക സമയം ഉച്ചയ്ക്ക് 01.15 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്ക് കണ്ണൂരെത്തും
മുപ്പതാം തിയതി കൊച്ചിയിലേക്കാണ് രണ്ടാം സര്‍വീസ്
ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും
ജൂണ്‍ രണ്ടിന് കൊച്ചിയിലേക്ക് തന്നെയാണ് മൂന്നാമത്തെ സര്‍വീസ്
ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 2.35 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം 9.30 ന് കൊച്ചിയിലെത്തും
ജൂണ്‍ മൂന്നിന് തിരുവനന്തപുരത്തേക്കാണ് നാലാമത്തെ സര്‍വീസ്
ദോഹയില്‍ നിന്നും ഉച്ച തിരിഞ്ഞ് 3.45 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നിന് തിരുവനന്തപുരത്തെത്തും
ജൂണ്‍ നാലിന് വീണ്ടും കണ്ണൂരിലേക്കാണ് അഞ്ചാമത്തെ സര്‍വീസ്
ദോഹയില്‍ നിന്നും ഉച്ചയ്ക്ക് 01.15 ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാത്രി എട്ടിന് കണ്ണൂരെത്തും













