അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ മാധ്യമപ്രവര്‍ത്തക മണിക്കൂറുകള്‍ കഴിയും മുന്‍പേ തിരികെയെത്തി


ഇസ്ലാമാബാദ്‌: അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ പാകിസ്താന്‍ മാധ്യമപ്രവര്‍ത്തക തിരികെയെത്തി. തട്ടിക്കൊണ്ടു പോയി മണിക്കൂറുകള്‍ കഴിയും മുന്‍പ് തന്നെ ഇവരെ തിരികെ വിടുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു ഗുല്‍ ബുക്കാരി എന്ന മാധ്യമപ്രവര്‍ത്തകയെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയത്. മാധ്യമപ്രവര്‍ത്തകയും, മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ഇവര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് പരസ്യമായി പാകിസ്താന്‍ സൈന്യത്തെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു തട്ടിക്കൊണ്ടു പോകല്‍. രാത്രി ജോലി കിഴിഞ്ഞ് മടങ്ങവേ ഒരു സംഘം ഇവരുടെ കാര്‍ തടയുകയായിരുന്നു.


സംഘത്തില്‍ ചിലര്‍ സൈന്യത്തിന്റെ യൂണിഫോം ധരിച്ചിരുന്നതായി ബുക്കാരിയുടെ ഡ്രൈവര്‍ പറഞ്ഞു.
ബുക്കാരിയെ തട്ടിക്കൊണ്ടു പോയി എന്ന വിവരം നിമിഷങ്ങള്‍ കൊണ്ട് പാകിസ്താനില്‍ വലിയ ചര്‍ച്ചയായിരുന്നു.




Sharing is Caring