അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലിക്കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന് ഇന്റര്‍പോളിന്റെ പിടിയില്‍. എന്റ്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് കാര്‍ലോസ് ഗെരോറ്റ എന്ന ഇടനിലക്കാരനെ ഇറ്റലിയില്‍ വച്ച് ഇന്റര്‍പോള്‍ അറസ്റ്റ് ചെയ്തത്. കാര്‍ലോസിനും മറ്റ് ഇടനിലക്കാരായ ക്രിസ്റ്റിയന്‍ മൈക്കള്‍, ഗൈഡോ ഹാഷ്കെ എന്നിവര്‍ക്കുമെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.
സ്വിറ്റ്സര്‍ലന്റില്‍ നിന്നും ഇറ്റലിയിലേക്ക് വരുംവഴിയാണ് ഗെരോറ്റ ഇന്റര്‍പോള്‍ പിടിയിലാവുന്നത്. ഇയാളെ ഉടന്‍തന്നെ ഇന്ത്യയ്ക്ക് കൈമാറും.

വി.വി.ഐ.പികളുടെ യാത്രക്കായി ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലാന്റില് നിന്ന് 12 എ.ഡബ്ല്യൂ-101 ഹെലികോപ്റ്ററുകള്‍ വാങ്ങാനുള്ള ഇടപാടില്‍ 423 കോടി കോഴയായി കൈമാറിയെന്നാണ് ആരോപണം. കേസില്‍ സി.ബി.ഐയും എന്‍ഫോഴ്സ്മെന്റും അന്വേഷണം നടത്തുന്നുണ്ട്.













