അഖിലേഷും മുലായവും കൂടിക്കാഴ്ച്ച നടത്തി


ഭിന്നത രൂക്ഷമായ സമാജ് വാദി പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുലായം സിങ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും കൂടിക്കാഴ്ച്ച നടത്തി. പാര്‍ട്ടിയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കം തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയിലിരിക്കെയാണ് ഇരുവരുടെയും കൂടിക്കാഴ്ച്ച.


ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വിജയിക്കുകയാണെങ്കില്‍ മുഖ്യമന്ത്രിയാവുക അഖിലേഷ് തന്നെ ആയിരിക്കുമെന്ന് മുലായം ഇന്നലെ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ പുരോഗതിക്കു വേണ്ടി പാര്‍ട്ടി ഒറ്റക്കെട്ടായി നില്‍ക്കും, ഒരുമിച്ച് ഉടന്‍തന്നെ പ്രചാരണം തുടങ്ങും. പാര്‍ട്ടി പിളരുമോ എന്ന ചോദ്യങ്ങള്‍ക്ക് ഇനി പ്രസക്തിയില്ലെന്നും മുലായം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞിരുന്നു.


ഇതോടെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് സൂചന.



Sharing is Caring