മലബാറിലെ ഏറനാടൻ മണ്ണിൽനിന്നും ഫുട്ബോൾ പ്രേമികൾ അരീക്കോട് ലോക ഫുട്ബോൾ മത്സരത്തിന് വരവേൽപ്പ് ഗാനം ഒരുക്കി.കേരളത്തിലെ മലപ്പുറം ജില്ലയിൽ അരീക്കോട് മണ്ണിൽനിന്നും ഫുട്ബോൾ പ്രേമികൾ തയ്യാറാക്കിയ ഗാനത്തിൻറെ ചിത്രീകരണം ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ മണ്ണായ
അരീക്കോടും പരിസരത്തും പൂർത്തിയായി.
ഫുട്ബോളിന്റെ ഒടുങ്ങാത്ത ആവേശത്തിമിർപ്പുമയി അരീക്കോട് ജിം ഓഡിറ്റോറിയത്തിൽ വെച്ച്
സംഘടിപ്പിക്കുന്ന കൂട്ടായ്മയിൽ വെച്ച് നാളെ 26ന് വൈകുന്നേരം ആറുമണിക്ക് മുൻ ഇന്ത്യൻ ഫുട്ബോൾ താരം യൂ ഷറഫലി പ്രദർശനം ഉദ്ഘാടനം ചെയ്യുന്നു.
തസ്ലിം മുജീബ് സംവിധാനം ചെയ്ത വേൾഡ് കപ്പ് വരവേൽപ്പ് ഗാനം അനു നസീർ ക്രിയേഷൻസിന്റെ ബാനറിൽ നസീർ അലി കുഴിക്കാടനാണ് നിർമ്മിച്ചത്.സന്തോഷ് കോടനാട് രചനയും,
അൻവർ അമൻ സംഗീതവും,ഫഹദ് ആലാപനവും നിർവഹിച്ച മ്യൂസിക് ആൽബത്തിന്റെ
പ്രൊജക്ട് ഡിസൈനർ ടി പി സി വളയന്നൂരൂമാണ്.