വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് നിലപാടുമായി സമരസമിതി രംഗത്ത്

വിഴിഞ്ഞം സമരപന്തല്‍ പൊളിക്കില്ലെന്ന് സമരസമിതി. പന്തല്‍ പൊളിച്ചുനീക്കണെന്ന ഹൈക്കോടതി നിര്‍ദ്ദേശം വന്നതിന്റെ തൊട്ടുപിന്നാലെയാണ് നിലപാട് വ്യക്തമാക്കി സമരസമിതി രംഗത്ത് വന്നത്. പൊതുവഴി തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ഫാദര്‍ യൂജിന്‍ പെരേര പറഞ്ഞു. വിദഗ്ധ സമിതിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അദാനിഗ്രൂപ്പ് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് പന്തല്‍ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സമരക്കാര്‍ക്ക് മുമ്പേ തന്നെ നോട്ടീസ് നല്‍കിയതായി സര്‍ക്കാര്‍ അറിയിച്ചു.തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് നടപ്പിലാക്കിയില്ലെന്നാരോപിച്ചാണ് ഹര്‍ജികള്‍.ഇടക്കാല ഉത്തരവ് നടപ്പിലാക്കിയത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *