‘സിപിഎം നിര്‍ദേശപ്രകാരമാണ് ജിതിനെ പ്രതിയാക്കിയത്;പ്രതികരണവുമായി അമ്മ

എകെജി സെന്റര്‍ ആക്രമണത്തില്‍ സിപിഎം നിര്‍ദേശപ്രകാരമാണ് ജിതിനെ പ്രതിയാക്കിയതെന്ന് തുറന്ന് പറഞ്ഞ് ജിതി​ന്റെ അമ്മ ജിജി. ജിതിനെതിരെ തെളിവൊന്നും ലഭിച്ചിട്ടില്ല. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആണ് ജിതിന്‍. ഇന്ന് രാവിലെ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ജൂണ്‍ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്കൂട്ടറില്‍ ജിതിന്‍ ഗൗരീശപട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയതായി ക്രൈംബ്രാഞ്ച് പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായത്.

ജിതിന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റേതാണെന്നു പരിശോധനയില്‍ മനസിലായതായി ക്രൈംബ്രാഞ്ച് പറയുന്നു. വസ്ത്രങ്ങള്‍ വിറ്റ ഷോപ്പില്‍ ക്രൈംബ്രാഞ്ച് പരിശോധന നടത്തി. 12 ടീ ഷര്‍ട്ടുകളില്‍ ഒന്ന് വാങ്ങിയത് ജിതിനാണെന്നു വ്യക്തമായി. തുടര്‍ന്ന് ഇന്നു രാവിലെ 9 മണിയോടെ മണ്‍വിളയിലെ വീട്ടില്‍നിന്ന് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *