മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോർച്ച മാർച്ചിൽ സംഘർഷം

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടന്ന യുവമോർച്ച മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറികടന്ന് സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവർത്തകർ ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു.

വലിയ രീതിയിലുള്ള പ്രവർത്തകരാണ് മാർച്ചിന് എത്തിയത്. യുവമോർച്ചയുടെ സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലാണ് സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്. ജലപീരങ്കി രണ്ടുതവണ പ്രയോഗിച്ചിട്ടും പ്രവർത്തകർ പ്രതിഷേധം തുടർന്നു.

പൊലീസുമായുള്ള ഏറ്റുമുട്ടലും നേരിയതോതിൽ വാക്കുതർക്കങ്ങളും ഉന്തും തള്ളും ഉണ്ടായി.
പ്രവർത്തകർക്കും പൊലീസുകാർക്കും പരുക്കേറ്റു. ഒരു യുവമോർച്ച പ്രവർത്തകന് തലയ്ക്ക് സാരമായി പരുക്കേറ്റു. കനത്ത മഴയ്ക്കിടെയിലാണ് പ്രതിഷേധം.

എന്നാൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്നും കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊച്ചി മഹിളാ മോർച്ചയുടെ പ്രതിഷേധം നടന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *