അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ അവതരിപ്പിച്ച് വി

കൊച്ചി: വിദേശ യാത്രകള്‍ക്കിടെ ബില്ലിനെ കുറിച്ചുള്ള ആശങ്കകളില്ലാതെ തുടര്‍ച്ചയായി കണക്ടഡ് ആയിരിക്കാന്‍ സഹായിക്കുന്ന അന്താരാഷ്ട്ര റോമിങ് പായ്ക്കുകള്‍ വി അവതരിപ്പിച്ചു. വിവിധ യാത്രാ ആവശ്യങ്ങള്‍ക്ക് അനുസൃതമായ 24 മണിക്കൂര്‍ മുതല്‍ 28 ദിവസം വരെ കാലാവധിയുള്ള പാക്കുകളാണ് വി അവതരിപ്പിച്ചിരിക്കുന്നത്.

യുഎഇ, യുകെ. യുഎസ്എ, ഫ്രാന്‍സ്, ജര്‍മനി, ഇന്തോനേഷ്യ, ഇറ്റലി, ആസ്ട്രേലിയ, തായ്ലന്‍റ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന വി പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂറിന് 599 രൂപ മുതല്‍ 28 ദിവസത്തിന് 5999 രൂപ വരെയുള്ള അന്താരാഷ്ട്ര റോമിങ് പദ്ധതികളാണ് ലഭ്യമായിട്ടുള്ളത്.

വി പോസ്റ്റ് പെയ്ഡിലുള്ള ‘ഓള്‍വെയ്സ് ഓണ്’ സൗകര്യം വഴി സബ്സ്ക്രൈബ് ചെയ്ത പാക്ക് അവസാനിച്ചാല്‍ പോലും വിദേശ യാത്രയ്ക്കിടെ വന്‍ നിരക്കുകള്‍ വരുന്നത് ഒഴിവാക്കാനാവും. ഇതിനു പുറമെ റെഡ്എക്സ് ഉപഭോക്താക്കള്‍ക്ക് ഓരോ വര്‍ഷവും ഏഴു ദിവസം 2999 രൂപയുടെ വി അന്താരാഷ്ട്ര റോമിങ് ഫ്രീ പാക്ക് ലഭിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *