സംസ്ഥനത്ത് വാഹനാപകടനിരക്ക് കുറഞ്ഞു

തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് വാഹനാപകട നിരക്കുകള്‍ കുറഞ്ഞതായി കണക്കകള്‍. സ്റ്റേറ്റ് ക്രൈം റിക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് സംസ്ഥാനത്ത് വാഹനാപകടനിരക്കുകള്‍ കുറഞ്ഞതായി സൂചിപ്പിക്കുന്നത്. 2000 മുതല്‍ 2013 വരെ 2010 ഒഴികെയുള്ള വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ അപകട നിരക്കാണ് ഈ വര്‍ഷത്തേത്. 2010ല്‍ 35,082 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2013ല്‍ എത്തിയപ്പോള്‍ 35,116 ആയി.
വാഹനപെരുപ്പവും റോഡിലെ അപര്യാപതതയും കണക്കിലെടുക്കുമ്പോള്‍ 34 അപകടങ്ങളുടെ വര്‍ധന തുഛമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2013ല്‍ 4,149 അപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2012ല്‍ 4,286 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2013ല്‍ ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മാര്‍ച്ച് മാസത്തിലാണ്-421. ഒക്ടോബര്‍ മാസം 273 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
538 മരണം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരമാണ് അപകടങ്ങളില്‍ ഏറ്റവും മുന്നില്‍. എറണാകുളത്ത് 486ഉം കൊല്ലത്ത് 422ഉം റിപ്പോര്‍ട്ട് ചെയ്തു. 55 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത വയനാട് ജില്ലയാണ് ഏറ്റവും കുറവ്. 94 മരണം റിപ്പോര്‍ട്ട് ചെയ്ത ഇടുക്കിയും 108 മരണം റിപ്പോര്‍ട്ട് ചെയ്ത കാസര്‍ക്കോടും തൊട്ട് മുന്നിലുണ്ട്. മൊത്തം അപകടങ്ങളുടെ കണക്ക് പരിശോധിക്കുമ്പോള്‍ 2012ല്‍ 36,174 എന്നുള്ളത് 2013ല്‍ എത്തുമ്പോള്‍ 35,116 എന്ന നിലയിലേക്കായി.
വേഗപ്പൂട്ട് അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയതാണ് മരണനിരക്ക് കുറയാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അപകട മരണനിരക്കില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ആ നിലയില്‍ നിന്നാണ് കേരളത്തിലെ അപകട മരണനിരക്ക് 3.19 ശതമാനവും അപകട നിരക്ക് 2.9ശതമാനവുമായി കുറയ്ക്കാന്‍ കഴിഞ്ഞത്. 2020 ല്‍ അപകടനിരക്കും മരണവും 50 ശതമാനമായി കുറയ്ക്കുമെന്നാണ് മോട്ടര്‍ വാഹനവകുപ്പ് പറയുന്നത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *