ആലപ്പുഴയില്‍ വീടിനുള്ളില്‍ അമ്മയും മക്കളും മരിച്ച നിലയില്‍

ആലപ്പുഴ ജില്ലയിലെ കാര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. അമ്മയും രണ്ട് ആണ്‍ മക്കളുമാണ് മരിച്ചത്. ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35,) സുനില്‍ (30), എന്നിവരാണ് മരിച്ചത്. മാരായിക്കുളം തെക്ക് പഞ്ചായത്തിലെ തീരദേശ മേഖലയിലുള്ള വീട്ടില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു ആനി രഞ്ജിത്ത്. മക്കളെ രണ്ടു പേരെയും മുറിക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് മരണം സ്ഥിരീകരിച്ചത്.

സംഭവത്തില്‍ മണ്ണഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവര്‍ മൂന്ന് പേരും മത്സ്യത്തൊഴിലാളികളാണ്. ഇന്നലെ ഇവര്‍ ജോലിക്ക് പോയിരുന്നുവെന്ന് നാട്ടുകാരില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

ഇന്നലെ രാത്രി ഇവരുടെ വീട്ടില്‍ വഴക്ക് നടന്നതായും നാട്ടുകാര്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയുണ്ടോ എന്ന് അന്വേഷിച്ചു വരികയാണ്. ഡോഗ് സ്‌ക്വാഡും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *