ഡ്രസ് കോഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്നും മേലുദ്യോഗസ്ഥരുടെ അനുമതി വാങ്ങാതെ താടി വെച്ചെന്നും കാണിച്ച് ഉത്തര്‍പ്രദേശില്‍ മുസ്ലിം പൊലീസുദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. റാമല പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ ഇന്ത്സര് അലിയെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ താടി വളര്‍ത്താന്‍ അനുമതി തേടി കൊണ്ട് താന്‍ നല്കിയ അപേക്ഷയില്‍ കഴിഞ്ഞ ഒരു വര്‍ഷമായി യാതൊരു തീരുമാനവും ഡിപ്പാര്‍ട്ടുമെന്റിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്ന് ഇന്ത്സര് അലി പറയുന്നു, കഴിഞ്ഞ 25 വര്‍ഷത്തെ സര്‍വീസിനിടയ്ക്ക് തനിക്ക് താടി വളര്‍ത്തിയത് കൊണ്ട് ഒരു പ്രശ്നവും നേരിടേണ്ടിവന്നിട്ടില്ലെന്നും ഇന്ത്സര് അലി പറഞ്ഞു.
FLASHNEWS