ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. കേന്ദ്രസര്‍ക്കാരിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 53,08,015 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 93,337 പേര്‍ക്കാണ് പുതിയതായി കോവിഡ് പോസിറ്റീവായത്.
1,247 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് 85,619 പേര് കോവിഡ് മൂലം മരണത്തിന് കീഴടങ്ങുകയും ചെയ്തു.
കോവിഡ് ബാധിതരായിരുന്ന 42,08,432 പേര് രോഗമുക്തി നേടി. 10,13,964 പേര് വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, ഡല്‍ഹി, പശ്ചിമബംഗാള്‍, ബിഹാര്‍, തെലുങ്കാന, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്നിലുള്ളത്.