News Sections: mainnews
-
ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്
നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ ആര് മത്സരിച്ചാലും എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ യുഡിഎഫിനായി മത്സരിക്കുമെന്ന…
-
ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് എം എ ബേബി
മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി പാർട്ടി വിട്ട തീരുമാനം വേദനയുണ്ടാക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അവഗണിച്ചു എന്ന് പറയുന്നത് എന്തടിസ്ഥാനത്തിലെന്ന് അറിയില്ലെന്ന് പറഞ്ഞ ഇമ ബേബി കൊട്ടാരക്കരയിലോ കൊല്ലം…
-
നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ
നിയമസഭാ സീറ്റിൽ മൂന്ന് ടേം നിബന്ധന തുടരാൻ സിപിഐ. മൂന്ന് ടേം എംഎൽഎമാർ ആയവർക്ക് സീറ്റ് നൽകേണ്ടെന്ന തീരുമാനം തുടരും. ടേം നിബന്ധന പ്രകാരം കാഞ്ഞങ്ങാട്, നാദാപുരം, അടൂർ, ചാത്തന്നൂർ, പുനലൂർ, ചിറയിൻകീഴ് എംഎൽഎമാർ…
-
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്ഐടി
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ മൂന്നാമത്തെ ബലാത്സംഗ കേസില്‍, അതിജീവിതയുടെ രഹസ്യ മൊഴിയെടുക്കാന്‍ എസ്ഐടി. കാനഡയിലെ ഇന്ത്യന്‍ എംബസി വഴി വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച്ച ഹൈക്കോടതിയില്‍ അനുമതി തേടും. രാഹുലിന്റെ രണ്ട്…
-
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്ക് ഹൈക്കോടതി വിമര്‍ശനം
ശബരിമലയിലെ ആടിയ നെയ്യ് അഴിമതിയില്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ജീവനക്കാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ജീവനക്കാര്‍ക്ക് അവരുടെ ജോലി ചെയ്യാനല്ല, പണം തിരിമറി നടത്താനാണ് താത്പര്യമെന്ന് ദേവസ്വം ബെഞ്ച് വിമര്‍ശിച്ചു. കണക്ക് സൂക്ഷിക്കുന്നതില്‍ ദേവസ്വം ബോര്‍ഡിനും…
-
ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ ഒളിയമ്പുമായി വി എം സുധീരൻ
ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനും എതിരെ ഒളിയമ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് സ്ഥാനത്തേക്ക് ഉമ്മൻ ചാണ്ടി നിർദേശിച്ചത് ജെ എസ് അഖിലിനെയായിരുന്നു എന്നാണ് പരോക്ഷ…
-
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ നേരിടുന്ന സൈബർ അധിക്ഷേപത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി അതിജീവിത. സൈബർ ഇടങ്ങളിലെ ആക്രമണം വലിയ തോതിൽ ബാധിക്കുന്നുവെന്നും വ്യക്തി ജീവിതത്തെ ഉൾപ്പടെ ബാധിച്ചുവെന്നും അതിജീവിത പരാതിയിൽ പറയുന്നു. അടിയന്തിര…
-
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയിൽ
ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ ജാമ്യാപേക്ഷയും കസ്റ്റഡി അപേക്ഷയും ഇന്ന് കോടതിയിൽ. തിരുവല്ല ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് അപേക്ഷകൾ പരിഗണിക്കുക. വിശദമായ തെളിവെടുപ്പിനായി രാഹുലിനെ ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് പ്രത്യേക അന്വേഷണസംഘം…
-
തിരുവനന്തപുരം ലോ കോളേജിലെ ക്യാമ്പസിനകത്ത് അനധികൃത നിര്‍മ്മാണം നടത്തിയ നാല് SFI നേതാക്കൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: സര്‍ക്കാര്‍ ലോ കോളേജിലെ ക്യാമ്പസിനകത്ത് വനിതാ ഹോസ്റ്റലിന് മുന്നില്‍ അനധികൃത നിര്‍മ്മാണം നടത്തിയ നാല് വിദ്യാര്‍ത്ഥികളെ പ്രിന്‍സിപ്പല്‍ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. എസ്എഫ്ഐ ലോ കോളേജ് യൂണിറ്റ് സെക്രട്ടറി അല്‍ സഫര്‍ നവാസ്,…
-
കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്ന്ന് പിടിച്ച് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു
കാറില്‍ ഇടിച്ച് നിര്‍ത്താതെ പോയ വനംവകുപ്പിന്റെ വാഹനം പിന്തുടര്ന്ന് പിടിച്ച് നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. കണ്ണൂര്‍ കൂത്തുപറമ്പിലാണ് സംഭവം. വനംവകുപ്പിലെ താല്‍ക്കാലിക ഡ്രൈവര്‍ ഇരിട്ടി സ്വദേശി രഘുനാഥനാണ് പിടിയിലായത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ്…

Local News


















