ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ ഡി നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും


പ്രതിരോധ ഭൂമി കള്ളപ്പണ ഇടപാട് കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ട്രേറ്റ് നല്‍കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും.


ജസ്റ്റീസുമാരായ ബി.ആര്‍.ഗവായ്, കെ.വി. വിശ്വനാഥന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഭൂമി അഴിമതിക്കേസില്‍ ജനുവരി 31ന് ആണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്.


നിയമവിരുദ്ധമായി 8.36 കോടി രൂപയുടെ ഭൂമി കൈക്കലാക്കിയെന്ന കേസിലായിരുന്നു അറസ്റ്റ്.
സോറന് ജാമ്യം നല്‍കിയ റാഞ്ചി ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ജൂണ്‍ 28ന് ആയിരുന്നു ഹേമന്ത് സോറന് ഹൈക്കോടതി ജാമ്യം നല്‍കിയത്. എന്നാല്‍ വിധിയില്‍ പിഴവുണ്ടെന്നും കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നുമാണ് ഇഡിയുടെ വാദം.



Sharing is Caring