ചെന്നൈ: പൊലിസിന്റെ ഹെല്‍മെറ്റ് വേട്ടക്കിടെ ഗര്‍ഭിണി ബൈക്കില്‍ നിന്ന് വീണു മരിച്ചു. തമിഴ്നാട്ടിലെ ട്രിച്ചിയിലാണ് സംഭവം. ബുധനാഴ്ചയാണ് അപകടമുണ്ടായത്.
ഇവരും വാഹനമോടിച്ചിരുന്ന ഭര്‍ത്താവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തിരുവെരുമ്പൂരിലെ ചെക്ക് പോസ്റ്റിനടുത്ത് നിര്‍ത്താത്തതിനെ തുടര്‍ന്നാണ് വാഹനത്തെ പൊലിസ് പിന്തുടര്ന്നത്. ഇതിനിടയില്‍ യുവതിയുടെ ഭര്‍ത്താവ് രാജക്ക് ബാലന്‍സ് നഷ്ടപ്പെടുകയും ഇരുവരും വാഹനത്തില്‍ നിന്ന് വീഴുകയുമായിരുന്നു.

അതേസമയം, ട്രാഫിക് ഉദ്യോഗസ്ഥന് ചവിട്ടിയതാണ് യുവതിയുടെ മരണത്തിനിടയാക്കിയതെന്ന് പ്രദേശ വാസികള്‍ പറുന്നു. റോഡില്‍ വീണ സമയത്ത് മറ്റൊരു വാഹനം യുവതിയുടെ ദേഹത്തു കയറിയിറങ്ങിയതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ട്രാഫിക് ഉദ്യോഗസ്ഥന് മദ്യപിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
സംഭവം സ്ഥലത്ത് കനത്ത പ്രതിഷേധത്തിനിടയാക്കി.













