ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി രണ്ട് ഭൂചലനങ്ങള്‍


ഹിമാചല്‍ പ്രദേശിലെ ചമ്പയില്‍ ഭൂചലനങ്ങള്‍ അനുഭവപ്പെട്ടു. പുലര്‍ച്ചെ 3. 27 നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനും ശേഷം 4.39 ഓടെ വീണ്ടും ഭൂചലനം ഉണ്ടായി. രണ്ടാമത്തെ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 4 തീവ്രത രേഖപ്പെടുത്തിയതാണ്.


ആദ്യത്തെ ഭൂചലനം 20 കിലോമീറ്ററും, രണ്ടാമത്തേത് 10 കിലോമീറ്ററും വ്യാപ്തി ഉള്ളതായിരുന്നുവെന്ന് അധികൃതര്‍ സൂചിപ്പിച്ചു.ഹിമാചല്‍ പ്രദേശിലെ കുളുവില്‍ കഴിഞ്ഞ ദിവസം ഉണ്ടായ മേഘവിസ്ഫോടനത്തിലും മിന്നല്‍ പ്രളയത്തിലും വലിയ നാശനഷ്ടങ്ങളുണ്ടായിരുന്നു.




Sharing is Caring