‘ഹാഷ് ഫ്യൂച്ചര്‍’ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി ഇന്ന് കൊച്ചിയില്‍


കൊച്ചി: സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ ഉച്ചകോടി ‘ഹാഷ് ഫ്യൂച്ചര്‍’ ഇന്ന് കൊച്ചിയില്‍ തുടങ്ങും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടി ലേ മെറിഡിയന്‍ ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്.
ഡിജിറ്റല്‍ ഭാവിയിലേക്ക് എന്നതാണ് ഉച്ചകോടിയുടെ പ്രമേയം. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ഐടി, ബാങ്കിംഗ്, ആരോഗ്യം, വാണിജ്യം, ഗതാഗതം, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളില്‍ 30ലേറെ വിദഗ്ധര്‍ പ്രഭാഷണം നടത്തും.


റിസര്‍വ് ബാങ്ക് മുന്‍ഗവര്‍ണര്‍ രഘുറാം രാജന്‍, മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്, ഇന്‍ഫോസിസ് സ്ഥാപകരില്‍ ഒരാളായ നന്ദന്‍ നീലകേനി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. നാളെ സമാപനച്ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്യുക.കേരളത്തിലെ വിവിധ മേഖലകളില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വ്യാപിപ്പിക്കുക ഇതിനെ പുതിയ നിക്ഷേപസാധ്യതകളുടെ കേന്ദ്രമാക്കുക എന്ന ആശയമാണ് ഹാഷ് ഫ്യൂച്ചര്‍ മുന്നോട്ട് വയ്ക്കുന്നത്.




Sharing is Caring