കോഴിക്കോട്: ഹര്‍ത്താലിനെതിരെ നിര്‍ണായക നീക്കവുമായി വ്യാപാര വ്യവസായ മേഖല. ഹര്‍ത്താലുകള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. 32 സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരക്കും. നാളെ കോഴിക്കോട് ചേരുന്ന യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും. യോഗം വിളിച്ചത് വ്യപാരി വ്യവസായി ഏകോപന സമിതിയാണ്. സിപിഎം പിന്തുണയുള്ള വ്യപാരി വ്യവസായി സമിതിയും പങ്കെടുക്കും. സ്വകാര്യ ബസ്, ഹോട്ടല്‍, സിനിമ വ്യവസായ സംഘടനകള്‍ യോഗത്തിന് എത്തും. ചെറുകിട വ്യവസായം, ടാക്‌സി, ലോറി, പെട്രോളിയും സംഘടനകളും രംഗത്ത്. ഹര്‍ത്താലില്‍ ആക്രമണം ഉണ്ടായാല്‍ കൂട്ടായ്മ കോടതിയെ സമീപിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള കേസുകള്‍ കൂട്ടായ്മ നടത്തും.













