സൗദി അറേബ്യയില്‍ മദ്യലഹരിയില്‍ നിശാപാര്‍ട്ടിയില്‍ ആണും പെണ്ണും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യൂട്യൂബില്‍ വീഡിയോ റിലീസ് ആയതിനെ തുടര്‍ന്നാണ് പൊലീസ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്കു വേണ്ടിയും സംഘാടകര്‍ക്കു വേണ്ടിയും തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒരു കെട്ടിടത്തിന്റെ ടെറസില്‍ മദ്യപിച്ചു ലക്കുകെട്ട് യുവതികളും യുവാക്കളും ഇടകലര്‍ന്ന് നൃത്തം ചെയ്യുന്ന വീഡിയോ ആണ് പുറത്തായത്.
വീഡിയോ പുറത്തായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ തെരച്ചിലില്‍ ഒരാളെ അറസ്റ്റ് ചെയ്തു. സംഘാടകനായ ആളെയാണ് അറസ്റ്റ് ചെയ്തത്. അറബി സംഗീതത്തിന്റെ പശ്ചാത്തലത്തിലായിരുന്നു നൃത്തം.
എന്നാല്‍, എവിടെയാണ് നൃത്തം നടക്കുന്നതെന്നു വീഡിയോയില്‍ നിന്നും വ്യക്തമല്ല. എന്നാല്‍, ജിദ്ദയിലെ ഫ് ളാഗ്‌പോള്‍ ആണ് സ്ഥലം എന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. സൗദിയിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ് ഇത്. സൗദി മാധ്യമമായ ഒകാസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അറസ്റ്റിലായ പാര്‍ട്ടി സംഘാടകന്‍ ആദ്യം കുറ്റം നിഷേധിച്ചു. എന്നാല്‍, പിന്നീട് കുറ്റം സമ്മതിച്ചു. പാര്‍ട്ടി സംഘടിപ്പിച്ചതായും നിരവധി അറബ് സ്ത്രീകളും വിദേശികളും നിശാപാര്‍ട്ടിയില്‍ പങ്കെടുത്തതായും ഇയാള്‍ പൊലീസിനോടു പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷനു കേസ് കൈമാറിയിട്ടുണ്ട്. മറ്റുള്ളവരെയും അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചതായി പറയപ്പെടുന്നു. വീഡിയോ യൂട്യൂബില്‍ ഇതിനകം ഒന്നരലക്ഷത്തിലധികം ആളുകള്‍ കണ്ടിട്ടുണ്ട്.













