എഡിജിപി എം.ആർ.അജിത് കുമാർ ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങളുമായി ബന്ധപ്പെട്ടു പി.വി.അൻവർ എംഎൽഎയുടെ മൊഴിയെടുപ്പു നീണ്ടത് ഒൻപതര മണിക്കൂർ.
ശനിയാഴ്ച രാവിലെ 11ന് തുടങ്ങിയ മൊഴിയെടുക്കൽ രാത്രി 9 മണിയോടെയാണ് അവസാനിച്ചത്.

മലപ്പുറത്തെ സർക്കാർ അതിഥി മന്ദിരത്തിലാണു തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിനു മുൻപാകെ അൻവർ മൊഴി നൽകിയത്.
മുഖ്യമന്ത്രിക്ക് എഴുതി നൽകിയ പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറിയെന്നു മൊഴിയെടുപ്പിനു ശേഷം അൻവർ പറഞ്ഞു.













