ഉപനിഷത്തുകളുടെ വലിയ തുടര്‍ച്ചയാണ് അയ്യപ്പ ജ്യോതിയെന്ന് മുന്‍ ഡി ജി പി ടി പി സെന്‍കുമാര്‍. ജാതിരഹിത സനാതന ധര്‍മ വ്യവസ്ഥയുടെ മാറ്റത്തിന്റെ വേഗത അയ്യപ്പജ്യോതി കൂട്ടും. സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ പ്രാവര്‍ത്തികമാക്കുന്നതാണ് അയ്യപ്പ ജ്യോതി. പ്രളയ ബാധിതര്‍ക്ക് സഹായം നല്‍കുന്നതില്‍നിന്ന് ശ്രദ്ധ തിരിക്കാനാണ് വനിതാ മതിലിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ശബരിമലയില്‍ ആചാരലംഘനത്തിന് എത്തിയ യുവതികള്‍ വിശ്വാസമുണ്ടെങ്കില്‍ ആത്മസമര്‍പ്പണം നടത്തി അടുത്തുള്ള അയ്യപ്പ, ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം. ചെഗുവേരയെ മനസില്‍വച്ച് ക്ഷേത്രങ്ങളില്‍ പോകരുതെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലില്‍ ആണ് അദ്ദേഹം ഇത് പറഞ്ഞത്. സ്ത്രീകളുടെ ശാക്തീകരണമാണ് സര്‍ക്കാര്‍ വനിതാ മതിലിലൂടെ ലക്ഷ്യം വെക്കുന്നതെങ്കില്‍ അവര്‍ക്ക് സുരക്ഷ നല്‍കുകയായിരുന്നു വേണ്ടത്

ശ്രീനാരായണ ഗുരുദേവനും ചട്ടമ്ബി സ്വാമികളും മന്നത്തു പദ്മനാഭനും മഹാത്മാ അയ്യങ്കാളിയും പണ്ഡിറ്റ് കറുപ്പനും തുടങ്ങിയ അനേകം മഹാത്മാക്കള്‍ വിഭാവനം ചെയ്തിരുന്ന ജാതിരഹിത സനാതന ധര്‍മ വ്യവസ്ഥയിലേക്കുള്ള ഒരു മാറ്റം കൂടിയായിരിക്കും ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.













