പാലക്കാട്: അട്ടപ്പാടി മേഖലയില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലെ മാവോയിസ്റ്റ് നിലപാടാണ് പോസ്റ്റിലുള്ളത്. സ്ത്രീകളെ തടയുന്ന ഹിന്ദു ഫാസിസ്റ്റുകള്‍ക്കെതിരെ പോരാടുക തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പോസ്റ്ററില്‍ ഉള്ളത്.













