സ്ക്കൂള്‍ കായിക മേളയില്‍ മരം ഒടിഞ്ഞു വീണ് വിദ്യാര്‍ഥിനിക്ക് പരുക്ക്


സംസ്ഥാന സ്കൂള് കായിക മത്സരം നടക്കുന്ന യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് സമീപം മരം ഒടിഞ്ഞുവീണു.


ഇന്ന് രാവിലെ 10 മണിയോടെയാണ് ് സംഭവം. കാണികളും കുട്ടികളും ഇരുന്ന ഭാഗത്തേക്കാണ് മരം ഒടിഞ്ഞുവീണത്. സംഭവത്തില് എറണാകുളം ശാലോം എച്ച്‌എസിലെ വിദ്യാര്ത്ഥിക്ക് പരുക്കേറ്റു. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.


വിദ്യാര്ത്ഥിനിയുടെ പരുക്ക് ഗുരുതരമല്ല. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും, അപകടകരമായി നില്ക്കുന്ന മരങ്ങള് മുറിച്ചു മാറ്റുമെന്നും സ്ഥലം സന്ദര്ശിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.



Sharing is Caring