സ്‌കൂള്‍ ഉച്ചഭക്ഷണ കുടിശിക രണ്ടാഴ്ചക്കകം നല്‍കണമെന്ന് ഹൈക്കോടതിയുടെ കര്‍ശന ഉത്തരവ്


സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട ജൂലൈ, ആഗസ്ത് മാസങ്ങളിലെ കുടിശിക രണ്ടാഴ്ചയ്‌ക്കകം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി.ഫണ്ട് അനുവദിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷന്‍ ആവശ്യപ്പെട്ടതില്‍ ഹൈക്കോടതി വിയോജിപ്പു പ്രകടിപ്പിച്ചു.


പ്രഥമാധ്യാപകരുടെ സംഘടനകളായ കെ.പി.പി.എച്ച്‌.എയും കെപിഎസ്‌എച്ച്‌എയും നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്. ജൂലൈ, ആഗസ്ത് മാസങ്ങളിലെ കുടിശ്ശിക നല്‍കാത്തത് എന്തുകൊണ്ടാണെന്ന് കോടതിയുടെ ചോദിച്ചു.


കുടിശ്ശിക നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇനി കേസ് പരിഗണിക്കുന്ന ദിവസം കോടതിയില്‍ നേരിട്ട് ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.

കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ സമയബന്ധിതമായി ഉച്ചഭക്ഷണപദ്ധതി നടപ്പാക്കണമെന്ന് കോടതി നിരീക്ഷിച്ച കോടതി ഇതിന് സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളണമെന്നും നിര്‍ദേശിച്ചു.

കേസ് ഒക്ടോബര്‍ 14ന് വീണ്ടും പരിഗണിക്കും. ഉച്ചഭക്ഷണം, പാല്‍, മുട്ട എന്നിവയുടെ വിതരണത്തിന് ആവശ്യമായ തുക അഡ്വാന്‍സായി നല്‍കാന്‍ അടിയന്തിര നടപടി വേണമെന്ന് കെപിപിഎച്ച്‌എ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. സുനി
ല്‍കുമാര്‍, പ്രസിഡന്റ് പി. കൃഷ്ണപ്രസാദ് എന്നിവര്‍ ആവശ്യപ്പെട്ടു



Sharing is Caring