സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു


സെർബിയൻ പ്രധാനമന്ത്രി മിലോസ് ഫുചേവിച്ച്‌ രാജിവച്ചു.രാജിവച്ചു.രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിലാണ് മിലോസ് ഫുചേവിച്ചിന്റെ രാജി.കോണ്‍ക്രീറ്റുകൊണ്ടു നിർമിച്ച മേലാപ്പ് തകർന്നുവീണു 15 പേർ മരിച്ചതിശേഷം ഫുചേവിച്ചിനെതിരേ ആഴ്ചകളോളം നീണ്ട അഴിമതിവിരുദ്ധ പ്രക്ഷോഭം രാജ്യത്തുടനീളം പൊട്ടിപ്പുറപ്പെട്ടിരുന്നു.


പ്രസിഡന്‍റ് അലക്സാണ്ടർ വുജിച്ചിന്‍റെ ഏകാധിപത്യ ഭരണത്തോടുള്ള വ്യാപകമായ എതിർപ്പ് ഉയരുന്നിരുന്നു. ജനാധിപത്യ അവകാശങ്ങള്‍ പലതും കവരാൻ ശ്രമം നടത്തിയെന്ന ആരോപണങ്ങള്‍ പ്രസിഡന്‍റ് നേരിടുന്നുണ്ട്.


സ്ഥിതിഗതികള്‍ തണുപ്പിക്കാൻ തന്‍റെ രാജി കാരണമാകട്ടെയെന്നു ഫുചേവിച്ച്‌ മാധ്യമസമ്മേളനത്തില്‍ പറഞ്ഞു. സെർബിയൻ പാർലമെന്‍റ് രാജി സ്ഥിരീകരിക്കേണ്ടതുണ്ട്.



Sharing is Caring