സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും ജഡ്ജിമാര്‍ക്കും വന്‍ ശമ്ബള വര്‍ദ്ധനവ്


സുപ്രീം കോടതി ചീഫ് ജസ്റ്റിസടക്കം മുഴുവന്‍ ജഡ്ജിമാരുടെയും ശമ്ബളം കുത്തനെ വര്‍ദ്ധിപ്പിക്കുന്നു. ഇത് സംബന്ധിച്ച്‌ പാര്‍ലമെന്റ് പാസാക്കിയ ബില്ല് രാഷ്ട്രപതി ഒപ്പ് വച്ചു. ഏഴാം ശമ്ബള കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിച്ചത്.


പാര്‍ലമെന്റില്‍ രാഷ്ട്രപതി ബില്‍ പാസാക്കിയതോടെ സുപ്രീം കോടതി ചീഫ് ജസ്റ്രിസിന് 2.80 ലക്ഷം രൂപയാണ് പ്രതിമാസ ശമ്ബളം. നിലവില്‍ ഇത് ഒരു ലക്ഷം രൂപയായിരുന്നു. സുപ്രീം കോടതി ജഡ്ജിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും പ്രതിമാസ ശമ്ബളം 90,000 രൂപയില്‍ നിന്നും 2.50 ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്. ഹൈക്കോടതി ജഡിജിമാരുടെ ശമ്ബളം 80,000 രൂപയില്‍ നിന്നും 2.25ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്. ശമ്ബള വര്‍ദ്ധനവ് കൂടാതെ ജഡ്ജിമാര്‍ക്ക് മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.




Sharing is Caring