സുനന്ദ പുഷ്​കറിന്റെ മരണം: ഡല്‍ഹി പൊലീസ്​ കേസ്​ അന്വേഷണം അവസാനിപ്പിക്കുന്നു


ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​ എം.പി ശശി തരൂരിന്റെ ഭാര്യ സുനന്ദപുഷ്​കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം ഡല്‍ഹി ​പൊലീസ്​ അവസാനിപ്പിക്കുന്നു. ഡല്‍ഹി പട്യാല ഹൗസ്​ കോടതിയില്‍ തിങ്കളാഴ്​ച പൊലീസ്​ അന്തിമ റിപ്പോര്‍ട്ട്​ സമര്‍പ്പിക്കുമെന്നാണ്​ വിവരം. തെളിവ്​ നശിപ്പിച്ചതിനും ആത്​മഹത്യ പ്രേരണക്കും തരൂരിനെതിരെ കുറ്റം ചുമത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്​. ന്യൂസ്​ 18 ചാനലാണ്​ ഇതുസംബന്ധിച്ച്‌​ വാര്‍ത്ത റിപ്പോര്‍ട്ട്​ ചെയ്​തത്​.


ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ്​ സുനന്ദ പുഷ്​കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്​. വിഷം ഉള്ളില്‍ ചെന്ന്​ മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. മരണകാരണമല്ലെങ്കിലും സുനന്ദ പുഷ്​കറിന്റെ​ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന്​ പോസ്​റ്റ്​​മോര്‍ട്ടത്തില്‍ വ്യക്​തമായിരുന്നു. തുടര്‍ന്നാണ്​ ​സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ്​ രജിസ്​റ്റര്‍ ചെയ്​ത്​ ഡല്‍ഹി പൊലീസ്​ അന്വേഷണം ആരംഭിച്ചത്​.


സുനന്ദ പുഷ്​കര്‍ കേസ്​ രാജ്യത്ത്​ രാഷ്​ട്രീയ വിവാദങ്ങള്‍ക്കും കാരണമായിട്ടുണ്ട്​. കൊലപാതകത്തില്‍ ശശി തരൂരിന്​ പങ്കുണ്ടെന്ന ആരോപണം ബി.ജെ.പി ഉയര്‍ത്തിയിരുന്നു. സുബ്രഹ്​മണ്യന്‍ സ്വാമി ഉള്‍പ്പടെയുള്ള ബി.ജെ.പി നേതാക്കള്‍ കേസില്‍ ഇടപെട്ടിരുന്നു.



Sharing is Caring