സുക്കര്‍ബര്‍ഗിന്റെ സഹോദരിക്ക് നേരേ ലൈംഗികാതിക്രമം


ഫെയ്‌സ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ സഹോദരി റാന്‍ഡി സുക്കര്‍ബര്‍ഗിന് നേരേ ലൈംഗികാതിക്രമം. അതിക്രമത്തെപ്പറ്റി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് റാന്‍ഡി ഇക്കാര്യം അറിയിച്ചത്.


വിമാനയാത്രക്കിടയില്‍ വച്ച് അടുത്തിരുന്നയാള്‍ തന്നോട് മോശമായി പെരുമാറിയെന്നും ഇതേപറ്റി വിമാനയാത്രക്കാരോട് പരാതിപ്പെട്ടിരുന്നു. എന്നാല്‍ അക്രമം നടത്തിയാള്‍ വിമാനത്തിലെ സ്ഥിരം യാത്രക്കാരനാണെന്ന് പറഞ്ഞ് സംഭവത്തെ നിസ്സാരവല്‍ക്കരിക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍ ചെയ്തതെന്ന് റാന്‍ഡി പറഞ്ഞു.


തുടര്‍ന്ന് ഇവര്‍ വിമാന കമ്പനിക്ക് പരാതി നല്‍കുകായായിരുന്നു. ‘തങ്ങളുടെ അതിഥികള്‍ക്ക് എല്ലാവിധ സുരക്ഷയും ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യം, അവര്‍ക്ക് യാതൊരു വിധത്തിലുള്ള അസൗകര്യങ്ങളും ഉണ്ടാകാന്‍ പാടില്ല’ സംഭവത്തെ കുറിച്ച് അന്വേഷിക്കും അതിന്റെ ഭാഗമായി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തയായും അധികൃതര്‍ വ്യക്തമാക്കി.



Sharing is Caring