സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് ഇ​ന്ന്


തോ​​​മ​​​സ് ചാ​​​ണ്ടി​​​യു​​​ടെ രാ​​​ജി​​വി​​​ഷ​​​യ​​​ത്തി​​​ല്‍ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ല്‍ ഉ​​​ട​​​ലെ​​​ടു​​​ത്ത ത​​​ര്‍​​​ക്കം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ സി​​​പി​​​ഐ സം​​​സ്ഥാ​​​ന എ​​​ക്സി​​​ക്യൂട്ടീ​​​വ് ഇ​​​ന്നു ചേ​​​രും. മ​​​ന്ത്രി​​​സ​​​ഭായോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ച്ച പാ​​​ര്‍​​​ട്ടി മ​​​ന്ത്രി​​​മാ​​​രു​​​ടെ നി​​​ല​​​പാ​​​ട് സി​​​പി​​​ഐ​​​യി​​​ലും ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യി​​​ലും ഏ​​​റെ വി​​​വാ​​ദം സൃ​​​ഷ്ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു യോ​​​ഗം ചേ​​​രു​​​ന്ന​​​ത്.


മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം ബ​​​ഹി​​​ഷ്ക​​​രി​​​ക്കാ​​​നു​​​ള്ള പാ​​​ര്‍​​​ട്ടി തീ​​​രു​​​മാ​​​ന​​​ത്തി​​​നെ​​​തി​​​രേ സി​​​പി​​​ഐ ദേ​​​ശീ​​​യ എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗം കെ.​​​ഇ.​ ഇ​​​സ്മ​​​യി​​​ല്‍ രം​​​ഗ​​​ത്തു​​​വ​​​ന്ന​​​തു യോ​​​ഗ​​​ത്തി​​​ല്‍ പ്ര​​​ധാ​​​ന ച​​​ര്‍​​​ച്ച​​​യാ​​​കും.




Sharing is Caring