സിപിഐഎം പാലക്കാട് വർഗീയതയുടെ വിഷവിത്തുകൾ വിതറിയെന്ന് വിമർശിച്ച് ലീഗ് മുഖപത്രം


സിപിഐഎമ്മിനെ വിമർശിച്ച് മുസ്ലിം ലീ​ഗ് മുഖപത്രം. തുടർച്ചയായ രണ്ടാം ദിവസമാണ് വിമർശനവുമായി മുഖപ്രസംഗം. സി പി ഐ എം വർഗീയതയുടെ കാളിയൻമാരായി എന്ന് ലീഗ് മുഖപത്രം ചന്ദികയിൽ വിമർശനം. നെറികേടിനെതിരെയുള്ള മതേതര കേരളത്തിൻ്റെ പ്രതികരണം ഇന്ന് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിനിയോഗിക്കുമെന്ന് മുഖപത്രം.സിപിഐഎം പാലക്കാട് വർഗീയതയുടെ വിഷവിത്തുകൾ വിതറിയെന്ന് മുഖപ്രസം​ഗത്തിൽ വിമർശനം.


ഇന്നലത്തെ പത്രപരസ്യങ്ങൾ അതിൻ്റെ ഒടുവിലത്തെ ഉദാഹരണമെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ കടക്കൽ പിണറായി സർക്കാർ കത്തി വെക്കുന്നു. ഇതിനുള്ള തിരിച്ചടി ലോക്സഭ തെരഞ്ഞെടുപ്പിൽ നൽകിട്ടും പാഠം പഠിച്ചില്ല. സംഘപരിവാറിനെ നാണിപ്പിക്കുന്ന വർഗീയതയാണ് സി പി ഐ എം പുറത്തെടുക്കുന്നതെന്നും ചന്ദ്രിക ദിനപത്രം വിമർശിക്കുന്നു.




Sharing is Caring